Uncategorized
ഡെങ്കിപ്പനി വ്യാപനം; ആരോഗ്യവകുപ്പിന്റെയും കേളകം പഞ്ചായത്തിൻറെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

കേളകം: അടയ്ക്കാത്തോട് ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതോടെ ആരോഗ്യവകുപ്പിന്റെയും കേളകം പഞ്ചായത്തിൻറെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടയ്ക്കാത്തോട്, വെണ്ടേക്കുംചാൽ ഭാഗത്ത് ബോധവത്കരണവും ഉറവിട നശീകരണവും നടത്തി.
രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. വാർഡ് തല സാനിറ്റേഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സജീവമാക്കാനും നിർദേശം നൽകി.
വരും ദിവസങ്ങളിൽ ഫോഗിങ് നടത്തും
അടയ്ക്കാത്തോട് ടൗണിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണവും നടത്തി. പഞ്ചായത്ത് അംഗം ബിനു മാനുവൽ അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തങ്കമ്മ മേലേക്കുറ്റ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം ഷാൻ്റി സജി, ജൂനിയർ ഹെൽത്ത് ഇൻസ്പെ ക്ടർമാരായ പി.എൻ. ബിനു, എ. ഹാഷിം, എൻ.എൻ. ഗോപാലകൃ ഷ്ണൻ, ഡിഗ്ന റോസ് തുടങ്ങിയവർ പങ്കെടുത്തു.




