Uncategorized
വെടിനിർത്തൽചർച്ചാ ശ്രമങ്ങൾക്കിടെ ആശുപത്രികൾ തകർത്ത് ഇസ്രയേൽ ആക്രമണം, ഗാസയിൽ മരണം 100 കടന്നു

ഗാസ: ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ മരണം നൂറ് കടന്നു. ആശുപത്രികൾക്ക് നേരെയായിരുന്നു പ്രധാന ആക്രമണം.ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ചർച്ചകൾക്ക് ശ്രമം നടക്കുമ്പോഴായിരുന്നു ആക്രമണം. ഗാസ അതിർത്തിയിൽ അൽ മവാസിയിലായിരുന്നു ആക്രമണം. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് സുചനകൾ. ആശുപത്രികൾക്ക് നേരെയായിരുന്നു ഇസ്രായേൽ ആക്രമണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം പറഞ്ഞു.
വടക്കൻ ഗാസയിലെ എല്ലാ ആശുപത്രികളും പ്രവർത്തനരഹിതമായി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിലുള്ള ഇന്തോനേഷ്യൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന് നേരെ ഇസ്രായേൽ സൈന്യം നേരിട്ട് വെടിയുതിർത്ത ജബാലിയയിലെ അൽ-അവ്ദ ആശുപത്രിയിലും ഷെല്ലാക്രമണം ഉണ്ടായി. ആക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.




