Uncategorized

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. നിലവില്‍ സിപിഐഎം സംസ്ഥാന സമിതി അംഗമാണ് എ പ്രദീപ് കുമാര്‍. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മുഖ്യമന്ത്രി നല്‍കി കഴിഞ്ഞു.
കോഴിക്കോട് നിന്ന് രണ്ട് തവണ നിയമസഭാംഗമായിട്ടുള്ള നേതാവാണ് എ പ്രദീപ് കുമാര്‍. സിപിഐഎമ്മിന്റെ സംസ്ഥാന സമിതി അംഗവുമാണ്. ഡിവൈഎഫ്‌ഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. എംഎല്‍എ എന്ന നിലയില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള നേതാവ് കൂടിയാണ് പ്രദീപ് കുമാര്‍.

വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നുവെന്നും അടുത്ത ദിവസം തന്നെ ചുമതല ഏറ്റെടുക്കുമെന്നും പ്രദീപ് കുമാര്‍ പ്രതികരിച്ചു. സാധ്യതയ്ക്ക് അനുസരിച്ച് മികച്ച രീതിയില്‍ ചുമതല നിര്‍വഹിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button