Uncategorized
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ; മികച്ച നവാഗത സംവിധായകനായി മോഹൻലാൽ

കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് “ബറോസ് ” എന്ന സിനിമയുടെ സംവിധായകൻ മോഹൻലാലിന് ചലച്ചിത്ര നിർമ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ശ്രീ. ജെ. ജെ. കുറ്റിക്കാട്ടും , ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ കുമാരി അഫ്രിൻ ഫാത്തിമ്മയും ചേർന്ന് സമർപ്പിച്ചു. കൊച്ചി കാക്കനാട് വെച്ച് നടന്ന ചടങ്ങിൽ കമ്മറ്റി ഭാരവാഹികളായ ഇസ്മയിൽ കൊട്ടാരപ്പാട്ട്,ജോഷി എബ്രഹാം,ശ്രുതി എസ്. എന്നിവർ പങ്കെടുത്തു.




