Uncategorized
മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

കണ്ണൂർ: പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടതും കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്തതുമായ, മൺപാത്ര നിർമാണം കുലത്തൊഴിലാക്കിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60໙໙. www.bwin.kerala.gov.in പോർട്ടൽ വഴി അപേക്ഷ മെയ് 31 നകം അപേക്ഷിക്കാം.
മുൻവർഷങ്ങളിൽ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും അവരുടെ കുടുംബാംഗങ്ങളും, 2024-25 വർഷത്തിൽ ഓൺലൈനായി അപേക്ഷിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതില്ല.
លេឈើលេ: www.bcdd.kerala.gov.in




