Uncategorized

ക്യാപ്റ്റന്‍ വിക്രമിന്റെ പിതാവ് കേണല്‍ വിശ്വനാഥ പണിക്കര്‍ അന്തരിച്ചു

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ പിതാവ് റിട്ട:ലഫ്റ്റനന്റ് കേണല്‍ പി.കെ.പി.വിശ്വനാഥ പണിക്കര്‍(82) പന്നിയങ്കരയിലെ ഗുല്‍മോഹര്‍ ഫ്ളാറ്റില്‍ അന്തരിച്ചു.1965ലെയും 1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് മുന്‍പ്രസിഡന്റായിരുന്നു.ഭാര്യ:പന്നിക്കോട്ട് കല്യാണിപണിക്കര്‍.മകന്‍:ഡോ.കേശവ്(ഡയറക്ടര്‍ ഐ.ടി.കമ്പനി,യുകെ),മരുമകള്‍:അനുപമ. സഹോദരങ്ങള്‍:ഗംഗമ്മ(ഒറ്റപ്പാലം),സരസമ്മ(ഹൈദരാബാദ്),രഘുനാഥപണിക്കര്‍(പാലക്കാട്),വിജയഗോപാലകൃഷ്ണന്‍(എറണാകുളം),പരേതരായ പത്മനാഭപണിക്കര്‍,കോമളവല്ലി അമ്മ,ശാരദാമ്മ,അംബുജാക്ഷിഅമ്മ,ശാന്തമ്മ.ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് ഏഴിന് മാനാരി ശ്ശമാശനത്തില്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button