വിരാട് കോലി വിരമിക്കല്‍ തീരുമാനമെടുത്തത് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ, ടീം അംഗങ്ങളെയും അറിയിച്ചു

ദില്ലി: രോഹിത് ശര്‍മക്ക് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ ഞെട്ടലിലാണ് ആരാധകര്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നടന്ന ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്കിടെ തന്നെ കോലി ടെസ്റ്റ് മതിയാക്കാനുള്ള തീരുമാനം എടുത്തിരുന്നുവെന്നും ഇക്കാര്യം ടീം അംഗങ്ങളെയും ബിസിസിഐയെും അറിയിച്ചിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ തന്‍റെ കാലം കഴിഞ്ഞുവെന്ന് ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ തന്നെ കോലി ടീം അംഗങ്ങളോട് പറഞ്ഞതായാണ് വിവരം. എന്നാല്‍ അന്ന് ടീം അംഗങ്ങളോ ബിസിസിഐയോ ഇത് അന്ന് ഗൗരവമായി എടുത്തിരുന്നില്ല. ഇതിനിടെയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് കോലി ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഐപിഎല്ലിനിടെയും ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള തന്‍റെ സന്നദ്ധത കോലി ബിസിസിഐ അധികൃതരെ ധരിപ്പിച്ചിരുന്നു. എന്നാല്‍ വിരാട് കോലി ഉടന്‍ വിരമിക്കരുതെന്നാണ് ബിസിസിഐ നിലപാട്.




