Uncategorized

വഴിയോരത്ത് കിടന്നുറങ്ങിയ വയോധികന് മേൽ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല

പാലക്കാട്: വഴിയോരത്ത് കിടന്നുറങ്ങിയ വയോധികൻ ബസ് കയറി മരിച്ചു. ചന്ദ്രനഗറിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. ബംഗളുരുവിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് വഴിയരികിൽ കിടന്ന വയോധികന്റ ശരീരത്തിലൂടെ കയറുകയായിരുന്നു. തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button