Uncategorized

ഭീകരവാദികൾക്ക് ഇന്ത്യ മാപ്പ് നൽകില്ല, ഐക്യദാര്‍ഡ്യവുമായി സിപിഐ, പൊതു പരിപാടികൾ മാറ്റിവയ്ക്കുന്നു

തിരുവനന്തപുരം: അതിർത്തിയിൽ സംഘർഷം കനക്കുന്ന പശ്ചാത്തലത്തിൽ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ സിപിഐ നിർദ്ദേശിച്ചു. മണ്ഡലം ,ലോക്കൽ സമ്മേളനങ്ങൾ പ്രതിനിധിസമ്മേളനം മാത്രമായേ നടത്താവൂ. അവയോട് അനുബന്ധിച്ച് പ്ലാൻ ചെയ്ത പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും മാറ്റിവയ്ക്കണമെന്ന് പാർട്ടി ഘടകങ്ങൾക്ക് സിപിഐ സ്റ്റേറ്റ് കൗൺസിൽ നിർദേശം നൽകി.

ഭീകരവാദ ശക്തികൾക്ക് ഇന്ത്യൻ ജനത ഒരിക്കലും മാപ്പ് നൽകില്ല. രാജ്യം ഒരേ മനസ്സോടെ അണിനിരക്കേണ്ട സാഹചര്യത്തിൽ മതവിദ്വേഷം പരത്തി ജനകീയ ഐക്യം ദുർബ്ബലമാക്കാനുള്ള ഏതൊരു നീക്കവും രാജ്യതാൽപര്യത്തിന് എതിരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.. ഇരുപത്തിയഞ്ചാമത്പാർട്ടി കോൺഗ്രസിന് മുന്നോടിയായ സമ്മേളനങ്ങളെ രാജ്യ താൽപര്യവും ജനകീയൈക്യവും ഊട്ടിയുറപ്പിക്കാൻ ഉള്ള സന്ദർഭമായിട്ടാണ് കമ്മ്യൂണിസ്റ്റുകാർ കാണുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button