Uncategorized
കണ്ണൂരിൽ വൻ മയക്കു മരുന്ന് വേട്ട; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ വൻ മയക്കു മരുന്ന് വേട്ട; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ കണ്ണൂരിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ ഗ്രാം കഞ്ചാവ് ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക്, ഗോലോകോ നായക്ക്, ബിശ്വ ജിത് കണ്ടെത്രയാ,ഭിമാസെൻ എന്നിവരെ പിടികൂടിയത്. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽ പ്പെട്ടവരാണ് ഇവർ. ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തി സംശയം തോന്നാതിരിക്കാൻ പല വിധ ജോലികൾ ചെയ്യുന്നതാണ് ഇവരുടെ രീതി. നാട്ടിൽ നിന്നും കേരളത്തിലേക്ക് മടങ്ങുമ്പോൾ കഞ്ചാവുവുമായി എത്തുകയാണ് പ്രതികളുടെ രീതി.




