Uncategorized

ജമ്മുവിലും അതിർത്തിയിലും കുടുങ്ങി മലയാളികൾ; വിമാനത്താവളം അടച്ചത് യാത്ര മുടക്കി, കണ്‍ട്രോള്‍ റൂം തുറന്നു

ദില്ലി: അതിർത്തിയിലെ സംഘർഷത്തിൻെറ പശ്ചാത്തലത്തിൽ ഇവിടങ്ങളിലുള്ള മലയാളികളുടെ സഹായത്തിനായി സംസ്ഥാന സർക്കാരും നോർക്കയും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സംഘർഷത്തിനിടയിൽ കുരുങ്ങിയവർക്കും അവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ളവർക്കും ഫോണ്‍- ഇ-മെയിൽ- ഫാക്സ് എന്നിവ മുഖേന വിവരം കൈമാറാം. കേരളീയരെ സുക്ഷിതമായി തിരിച്ചെത്തിയാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.

ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാൻ- സംസ്ഥാനങ്ങളിലായി നിരവധി മലയാളികളുണ്ട്. വിദ്യാർത്ഥികള്‍, ടൂറിസ്റ്റുകൾ, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോയവർ, സിനിമ ചിത്രീകരണത്തിനായി പോയവർ തുടങ്ങിയവരാണ് താമസസ്ഥലങ്ങളിൽ കുടുങ്ങിയത്. ശ്രീനഗറിൽ പഠിക്കുന്ന നാല്‍പതിലധികം വിദ്യാര്‍ഥികളുടെ നാട്ടിലേയ്ക്കുള്ള യാത്ര വിമാനത്താവളം അടച്ചതിനാൽ മുടങ്ങി. സംഘര്‍ഷ പ്രദേശങ്ങളിലുള്ള മലയാളികളെ കേന്ദ്ര നിർദ്ദേശം വരുന്നതു അനുസരിച്ച് റോഡു മാർഗം ദില്ലയിലെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം. റോഡ് മാര്‍ഗം ദില്ലിയിലേക്ക് തിരിച്ചവര്‍ക്ക് കേരള ഹൗസിൽ താമസ സൗകര്യമൊരുക്കിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സെക്രട്ടേറിയേറ്റിലെയും നോര്‍ക്കിലെയും കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിളിക്കുന്നവരോട് താമസ സ്ഥലത്ത് സുരക്ഷിതരായി തുടര‍ാനാണ് നിലവിൽ നൽകുന്ന നിര്‍ദ്ദേശം. ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് വിളിച്ചവർ അറിയിച്ചതായി കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സെക്രട്ടിയേറ്റിലും- നോർക്കയിലുമെത്തുന്ന സന്ദേശങ്ങള്‍ പ്രകാരം സംസ്ഥാന സർക്കാരുകളുമായും ജില്ലാ ഭരണകൂടങ്ങളുമായും ബന്ധപ്പെടുന്നുണ്ട്. നിലിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോർക്ക സിഇഒ പറഞ്ഞു. അതേ സമയം, അതിർത്തി സംസഥാനങ്ങളിൽ എത്ര മലയാളികള്‍ ഉണ്ടെന്ന കൃത്യമായി കണക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈവശമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button