Uncategorized

പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് ജമ്മു മുഖ്യമന്ത്രി ഒമർ അബ്ദുള്ള; ഉന്നതതല യോ​ഗം വിളിച്ചു, അതീവ ജാഗ്രത

ശ്രീന​ഗർ: ജമ്മു മുഖ്യമന്ത്രി ഒമർ അബ്ദുള്ള പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ചു. ആശുപത്രി അധികൃതരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആശുപത്രിയിലെ സംവിധാനങ്ങൾ വിലയിരുത്തുകയും ഉന്നത് ഉദ്യോ​ഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. സ്വയം കാറോടിച്ചാണ് അദ്ദേഹം ആശുപത്രിയിലേക്ക് എത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ ഓഫീസിൽ വെച്ചാണ് ഉന്നത തലയോ​ഗം ചേരുന്നത്. പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റവരെയാണ് അദ്ദേഹം ആശുപത്രിയിൽ സന്ദർശിച്ചത്. അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചു. അടിയന്തര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങളും അദ്ദേഹം വിലയിരുത്തി. ജമ്മുവിൽ അതീവ ജാ​ഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. സാംബയിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഏഴ് ഭീകരരെ ഇന്ത്യ വധിച്ചു. രജൗരിയിലും കനത്ത ഷെല്ലിം​ഗുണ്ടായി. ജമ്മുവിലെ പാക് ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുകയാണ് ഇന്ത്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button