റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വത്തിക്കാന്‍ സിറ്റി: 69 -കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ആണ് പുതിയ മാര്‍പ്പാപ്പ. ആദ്യത്തെ അമേരിക്കൻ മാർപാപ്പ എന്ന ഖ്യാതി ഇതോടെ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് സ്വന്തം. അദ്ദേഹം ലിയോ പതിനാലാമന്‍ മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചു. ഇതോടെ രണ്ട് ദിവസം നീണ്ട് നിന്ന കോണ്‍ക്ലേവിന് ഇതോടെ സമാപനമായി. ആദ്യത്തെ ലാറ്റിനമേരിക്കൻ പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന് ശേഷം ഇപ്പോൾ ആദ്യത്തെ അമേരിക്കന്‍ പോപ്പായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ കോണ്‍ക്ലേവ് തെരഞ്ഞെടുത്തിരിക്കുന്നു.
ഇതോടെ കത്തോലിക്കാ പള്ളിയ്ക്ക് പുതിയ മേധാവിയായി, ലോകത്തെ 1.4 ബില്യൻ റോമൻ കത്തോലിക്കരുടെയും മേധാവിയായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്. ക്ലോണ്‍കേവ് നടക്കുന്നതിന് മുമ്പ് തന്നെ സാധ്യത പട്ടികയില്‍ ഇടം നേടിയ ആളാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്. 2025 മെയ് 8 മുതൽ വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്‍റെയും കത്തോലിക്കാ സഭയുടെയും പരമാധികാരിയാണ് ഇനി ലിയോ പതിനാലാമന്‍ മാർപ്പാപ്പ. അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിയിലെ ചിക്കാഗോയിൽ 1955 സെപ്റ്റംബർ 14 -നാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ജനിച്ചത്.




