Uncategorized
കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിനെ പോലീസ് പിടികൂടി

പനമരം: കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിനെ പോലീസ് പിടികൂടി. പനമരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇന്നലെ രാത്രിയോടെയാണ് വാഹന പരിശോധനയ്ക്കിടെ തൊരപ്പൻ സന്തോഷ് പോലീസിന്റെ പിടിയിലാവുന്നത്. ഇയാൾ മുഴക്കുന്ന് സ്റ്റേഷൻ പരിധിയിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.




