Uncategorized

പ്ലാസ്റ്റിക് കവറിൽ ഡപ്പികൾ, വില ഒന്നിന് ആയിരം രൂപ, വിൽപ്പന തകൃതി; ഭായി കോളനിയിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ ഭായി കോളനിയിൽ എക്സൈസിന്‍റെ പരിശോധനയിൽ 11 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി സുജൻ സർക്കാർ (25) ആണ് പിടിയിലായത്. അതിഥി തൊഴിലാളികൾക്ക് ഇടയിൽ വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് കവറിനുള്ളിലാണ് പ്രതി ഹെറോയിൻ സൂക്ഷിച്ചിരുന്നത്.

ഇത് ചെറിയ ഡപ്പികളിലാക്കി, ഡപ്പി ഒന്നിന് ആയിരം രൂപ നിരക്കിലും അതിലും കൂടിയ വിലയിലുമാണ് ഇയാൾ വില്പന നടത്തിയിരുന്നത്. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്‍റെ നേതൃത്വത്തിലാണ് ഭായി കോളനിയിൽ പരിശോധന നടത്തിയത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button