Uncategorized

ഇന്ത്യ-യുകെ വ്യാപാര കരാര്‍: തീരുവ ഇളവിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ; നേട്ടം ഈ കമ്പനികള്‍ക്ക്

യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വജ്രങ്ങള്‍, വെള്ളി, സ്മാര്‍ട്ട്ഫോണുകള്‍, പ്ലാസ്റ്റിക്കുകള്‍, ബേസ് സ്റ്റേഷനുകള്‍, ടെലിവിഷന്‍ ക്യാമറ ട്യൂബുകള്‍, ഒപ്റ്റിക്കല്‍ ഫൈബറുകള്‍, കേബിളുകള്‍ എന്നിവയ്ക്ക് തീരുവ ഇളവുണ്ടാകില്ലെന്ന് ഇന്ത്യ. യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം, നിരവധി വ്യാവസായിക ഉല്‍പ്പന്നങ്ങളെ ഇന്ത്യ തീരുവ ഇളവുകളില്‍ നിന്ന് ഒഴിവാക്കി. വ്യാപാര ഉടമ്പടി പ്രകാരം ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ആനുകൂല്യങ്ങളൊന്നും നല്‍കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ തീരുവ ഇളവുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ക്വാട്ടയിലേക്ക് പരിമിതപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. സമാനമായ ക്വാട്ട പരിധി, ഇലക്ട്രിക് വാഹന ഇറക്കുമതികള്‍ക്കും ബാധകമാണ്.

മൂന്ന് വര്‍ഷത്തിനിടെ നടത്തിയ 14 റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചത്. 2030 ആകുമ്പോഴേക്കും ഈ കരാര്‍ ഉഭയകക്ഷി വ്യാപാരത്തെ 120 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button