Uncategorized

കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം.

ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button