Uncategorized
ഓപറേഷൻ സിന്ദൂർ: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് വിദേശകാര്യ സെക്രട്ടറി;’പഹൽഗാമിലെ പാക് പങ്ക് വ്യക്തം’

ദില്ലി: ഓപറേഷൻ സിന്ദൂറിൻ്റെ ഭാഗമായി ദില്ലിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിളിച്ച വാർത്താ സമ്മേളനം പുരോഗമിക്കുന്നു. പഹൽഗാമിലെ ബൈസരൻ വാലിയിൽ നടന്ന ആക്രമണത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി സംസാരിച്ച് തുടങ്ങിയത്. പഹൽഗാമിൽ പാകിസ്ഥാനിൽ നിന്നും ലഷ്‌കർ-ഇ-തൊയ്ബയാണ് ആക്രമണം നടത്തിയതെന്നും കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളർച്ചയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേന വിംഗ് കമാൻഡർ വ്യോമിക സിംഗ്, കരസേനയിലെ കേണൽ സോഫിയ ഖുറേഷി എന്നിവരും ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഒരു ചോദ്യങ്ങൾക്കും അനുവാദമില്ലെന്ന് തുടക്കത്തിലേ തന്നെ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.




