Uncategorized

കണ്ണൂർ ഏര്യം തെന്നത്ത് കഞ്ചാവ് വേട്ട; രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചു

കണ്ണൂർ: പരിയാരം ഏര്യം തെന്നത്ത് പോലീസിന്റെ വൻ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വിൽപ്പനക്കാരൻ കെ. ഷമ്മാസിൻ്റെ വീട്ടിൽ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്. വീടിനകത്ത് അലമാരയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടൻ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ്, കാസർഗോഡ് എന്നിവിടങ്ങളിൽ എക്സൈസ് കേസുകളിൽ പ്രതിയാണ് ഷമ്മാസ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. പരിയാരം പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button