Uncategorized

അപകീർത്തി കേസ്: ഷാജൻ സ്‌കറിയ അറസ്റ്റിൽ

അപകീർത്തികരമായി വാർത്ത നൽകി എന്ന പരാതിയിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു. മാഹി സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറുനാടൻ മലയാളി ചാനൽ വഴി നൽകിയ വാർത്ത വ്യക്തിപരമായ ജീവിതത്തെ ബാധിച്ചു എന്നും പരാതിയിൽ പറയുന്നു.തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം ഷാജൻ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം BNS 79, IT ACT 120 എന്നി വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധന അടക്കമുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടക്കും.

ഡിസംബർ 23 നാണ് ചാനൽ വഴി ഷാജൻ സ്‌കറിയ വീഡിയോ സംപ്രേഷണം ചെയ്തത്. ആദ്യം മുഖ്യമന്ത്രിക്ക് പരാതി കൈമാറിയ യുവതി,പിന്നീട് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി കൈമാക്കുകയായിരുന്നു. ഈ പരാതിയിന്മേൽ ആണ് നിലവിലെ നടപടി. വീഡിയോയിലൂടെ സമൂഹത്തിനുമുന്നിൽ മോശക്കാരിയായി ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button