Uncategorized
തലശേരിയിലെ കൂട്ട ബലാത്സംഗം; മൂന്ന് പേർ അറസ്റ്റിൽ
കണ്ണൂർ: തലശേരിയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബീഹാർ ദുർഗാപുർ സ്വദേശി ആസിഫ്, പ്രാണപൂർ സ്വദേശി സാഹബൂൽ എന്നിവരാണ് പിടിയിലായത്. തലശേരി റെയിൽവേ ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ വച്ചാണ് കണ്ണൂർ സ്വദേശിനിയെ പ്രതികൾ മൂന്ന് പേരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു കേസിനാധാരമായ സംഭവം.
പീഡനശേഷം യുവതി അവശയായി റെയിൽവെ ട്രാക്കിൽ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ട മറ്റുളളവർ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമാണ് പൊലീസ് മൊഴിയെടുക്കാൻ എത്തിയത്. അതിന് ശേഷമായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇനിയും രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് കരുതുന്നത്.




