Uncategorized

ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബെംഗളുരു ഇന്ന് ചെന്നൈക്കെതിരെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി ഏഴരക്ക് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഐപിഎല്ലില്‍ വിരാട് കോലിയും എം.എസ് ധോണിയും നേര്‍ക്കുനേര്‍ വരുന്ന അപൂര്‍വ്വ പോരാട്ടം കൂടിയായി ഈ മത്സരം മാറിയേക്കും. കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടിലും തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും സ്വന്തം തട്ടകത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കാനായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ഒരുങ്ങുന്നത്. ശേഷിക്കുന്ന നാല് മത്സരങ്ങളിലെങ്കിലും വിജയിച്ച് മാനം കാക്കണം എന്ന ആഗ്രഹത്തിലാണ് ചെന്നൈ താരങ്ങള്‍. തീര്‍ത്തും ദുര്‍ബലമായ ബാറ്റിങ് പ്രകടനമായിരുന്നു ഈ സീസണില്‍ ചെന്നൈ നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button