രണ്ടുവര്‍ഷം കഴിഞ്ഞിട്ടും മണിപ്പൂരില്‍ സമാധാനം അകലെ; രാജ്യം കണ്ട ക്രൂരമായ വംശീയ കലാപങ്ങളിലൊന്നിന്റെ നാള്‍വഴികളിലേക്ക്…

കനല്‍ അണയാതെ മണിപ്പൂര്‍. സംഘര്‍ഷം ആരംഭിച്ച് ഇന്ന് രണ്ടുവര്‍ഷം. രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും ക്രൂരമായ വംശീയ കലാപങ്ങളിലൊന്നായിരുന്നു മണിപ്പിരൂലേത്. നിര്‍ണായക നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ രാജി പിന്നാലെ രാഷ്ട്രപതി ഭരണം. മണിപ്പൂരില്‍ ഇനിയും സമാധാനം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ ആയിട്ടില്ല.2023 മെയ് മൂന്ന് മണിപ്പൂരില്‍ ആള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ മാര്‍ച്ച് നടത്തുന്നു. മെയ്‌തേയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന സംസ്ഥാന സര്‍ക്കാറിനോടുള്ള മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു മാര്‍ച്ച്. പിന്നാലെ മെയ്‌തേയ്-കുക്കി വിഭാഗങ്ങള്‍ പരപ്‌സം ഏറ്റുമുട്ടി. വംശീയ കലാപത്തിന്റെ കാട്ടുതീ മണിപ്പൂരിലാകെ പടര്‍ന്നുപിടിച്ചു. തലസ്ഥാനമായ ഇംഫാലില്‍ ഉള്‍പ്പെടെ കലാപമാളി മുഖ്യമന്ത്രിയുടെത് അടക്കം വീടുകള്‍ അഗ്‌നിക്കിരയായി. വാഹനങ്ങള്‍ കത്തിച്ചു. ഇരു വിഭാഗങ്ങളിലേയും നേതാക്കള്‍ ഒളിത്താവളങ്ങളിലിരുന്ന് കലാപത്തിന് നേതൃത്വം നല്‍കി.




