Uncategorized

ഇടിമിന്നലിൽ വീടിന് നാശം

ഇരിട്ടി: കഴിഞ്ഞദിവസം വേനൽമഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മാടത്തിൽ ക്രിസ്ത്യൻപള്ളിക്ക് സമീപത്തുള്ള ചാത്തോത്ത് സുരേഷിന്റെ വീടിന്റെ അടിത്തറയുടെ കോൺക്രീറ്റ് ഉൾപ്പെടെ തകർന്നു. വീട്ടുമുറ്റത്തുള്ള തെങ്ങ് നടുവേ പിളർന്നു. വാഴ ഉൾപ്പെടെ നിന്നസ്ഥലത്ത് വലിയ കുഴിയും രൂപപ്പെട്ടു. വയറിങ്ങും മീറ്ററും കത്തിനശിച്ചു. ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button