Uncategorized
മുഖം മാത്രമല്ല അകവും മിനുക്കി എയര്‍ ഇന്ത്യ; പകുതിയിലധികം വിമാനങ്ങളും നവീകരിച്ച് ടാറ്റ

ടാറ്റ ഏറ്റെടുത്ത ശേഷം എയര്‍ഇന്ത്യ വിമാനങ്ങളുടെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുകയാണ്. പുതിയ നിറവും, ലോഗോയും കൊണ്ടുവരുക മാത്രമല്ല ഇപ്പോള്‍ വിമാനങ്ങളുടെ അകത്തളങ്ങളും പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ് ടാറ്റ. ഇതുവരെ എയര്‍ ഇന്ത്യയുടെ 50% ത്തിലധികം വിമാനങ്ങളിലെ ക്യാബിന്‍ ഇന്‍റീരിയറുകള്‍ ഇത്തരത്തില്‍ പരിഷ്കരിച്ചതായി ടാറ്റ അറിയിച്ചു. 400 ദശലക്ഷം ഡോളറിന്‍റെ നവീകരണ പരിപാടിയുടെ ഭാഗമായാണ് ഈ അകം മിനുക്കല്‍. പുതിയ പരവതാനികള്‍, കര്‍ട്ടനുകള്‍, ടോയ്ലറ്റുകള്‍, പുതുക്കിയ എയര്‍ ഇന്ത്യ ബ്രാന്‍ഡിംഗില്‍ പുതിയ പെയിന്‍റ് എന്നിവയാണ് നവീകരണങ്ങളില്‍ പ്രധാനം. പുതിയ സീറ്റുകള്‍ സ്ഥാപിക്കല്‍, ബിസിനസ് ക്ലാസ് ഏര്‍പ്പെടുത്തല്‍, ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം ഇക്കണോമി ക്ലാസ്, മെച്ചപ്പെടുത്തിയ ഇക്കണോമി ക്ലാസ് എന്നിവയാണ് വിമാനങ്ങളിലെ അകത്തളങ്ങളിലെ മറ്റ് മാറ്റങ്ങള്‍.




