Uncategorized

ഒരു കുടുംബത്തിലെ 6 പേരുടെ ഹർജിയിൽ സുപ്രീംകോടതി ഇടപെടൽ, നാടുകടത്തൽ നടപടിക്ക് സ്റ്റേ, രേഖകൾ പരിശോധിക്കും

ദില്ലി: പാക്കിസ്ഥാനിലേക്കുള്ള നാടുകടത്തലിനെതിരെ ഒരു കുടുംബത്തിലെ 6 പേർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇടപെടൽ. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നുവെന്ന ആരോപിക്കപ്പെടുന്ന ഒരു കുടുംബത്തിലെ 6 അംഗങ്ങളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.പരിശോധന പൂർത്തിയാകും വരെ പാകിസ്ഥാനിലേക്ക് നാടുകടത്തുന്നത് പോലുള്ള നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. തങ്ങളുടെ കൈവശം ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയ്ക്കുന്ന രേഖകളടക്കം ഉണ്ടെന്നാണ് ഹർജിക്കാരുടെ വാദം. ഈ രേഖകൾ അടക്കം പരിശോധിക്കാനാണ് കോടതി നിർദ്ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button