Uncategorized

കൊട്ടിയൂർ വന്യജീവി സങ്കേതത്തിനുള്ളിൽ കാട്ടാനയെ ചെരിഞ്ഞ നിലവിൽ കണ്ടെത്തി

കൊട്ടിയൂർ: കൊട്ടിയൂർ വന്യജീവി സങ്കേതത്തിനുള്ളിൽ കാട്ടാനയെ ചെരിഞ്ഞ നിലവിൽ കണ്ടെത്തി. താഴെ പാൽചുരത്തിന്റെ എതിർഭാഗത്ത് ഉൾവനത്തിലെ വെള്ളച്ചാട്ടത്തിലാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 30 വയസ്സ് പ്രായമുള്ള കൊമ്പൻ ആണ് ചെരിഞ്ഞത്. വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് നിന്നും കാൽ വഴുതി താഴേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. ആറളം വന്യജീവി സങ്കേതം അസിസ്റ്റൻറ് വാർഡൻ രമ്യ രാഘവൻ, ഫ്ലൈൻസ് സ്ക്വാഡ് ജയപ്രകാശ്, വെറ്റിനറി സർജൻ ഇല്യാസ് റാവുത്തർ, മാലൂർ വെറ്റിനറി സർജൻ ഡോക്ടർ റിനു എന്നിവർ ചേർന്ന് സ്ഥലത്തെത്തി പരിശോധന നടത്തി പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. വൈദ്യുതി പ്രതിരോധ വേലി തകർത്ത് കൃഷിയിടത്തിലിറങ്ങുന്ന അനയാണ് ചെരിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button