Uncategorized

മലപ്പുറം എംഎസ്പി എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടു, സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്​ കീഴിലുള്ള എയിഡഡ് വിദ്യാലയമായ മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിലെ നിയമനങ്ങൾ പി.എസ്​സിക്ക്​ വിട്ടു. പൊതു വിദ്യാഭ്യാസ വകുപ്പ്​ ഉത്തരവിറക്കി. എംഎസ്പി കമാന്റിനാണ് എയ്​ഡഡ്​ സ്ഥാപനമായ എംഎസ്പി സ്‌കൂളിന്റെ ചുമതല. 2021-ല്‍ തന്നെ നിയമനം പിഎസ് സിക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. അതിനുശേഷവും സ്‌കൂളില്‍ പി എസ് സി വഴിയല്ലാതെ നിയമനങ്ങള്‍ നടന്നിരുന്നു. ഈ നിയമനങ്ങളില്‍ അഴിമതി ആരോപണങ്ങളും ഉയര്‍ന്നു. പിന്നാലെയാണ് സ്‌കൂളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടുളള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button