Uncategorized

‘ഫോളോവേര്‍സ് കുറയാന്‍ തുടങ്ങി, പിന്നാലെ’: പ്രമുഖ ഇന്‍സ്റ്റ ഇന്‍ഫ്യൂവെന്‍സറുടെ മരണം ആത്മഹത്യ

ദില്ലി: ജനപ്രിയ ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലൂവെന്‍സര്‍ മിഷ അഗര്‍വാള്‍ അന്തരിച്ച വിവരം അവരുടെ 25-ാം ജന്മദിനത്തിന് രണ്ട് ദിവസം മുമ്പാണ് കുടുംബം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. “നിങ്ങൾ അവള്‍ക്കും അവളുടെ പ്രയത്നത്തിനും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഈ വലിയ നഷ്ടവുമായി ഞങ്ങൾ ഇപ്പോഴും പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്” എന്നാണ് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

പുതിയ വിവരം അനുസരിച്ച് മിഷ ആത്മഹത്യ ചെയ്തതാണ് എന്നാണ് സഹോദരി അറിയിച്ചിരിക്കുന്നത്. “എന്റെ കുഞ്ഞു സഹോദരി ഇൻസ്റ്റാഗ്രാമിനെയും അവളുടെ ഫോളോവേഴ്‌സിനെയും ചുറ്റിപ്പറ്റിയാണ് തന്റെ ലോകം കെട്ടിപ്പടുത്തത്, പത്ത് ലക്ഷം ഫോളോവേഴ്‌സിനെ നേടുക, സ്‌നേഹമുള്ള ആരാധകരെ നേടുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു അവള്‍ക്ക്. അടുത്തിടെ അവളുടെ ഫോളോവേഴ്‌സ് കുറയാൻ തുടങ്ങിയപ്പോൾ. അത് അവളെ അസ്വസ്ഥയായി, തനിക്ക് ഒരു വിലയും ഇല്ലെന്ന് അവള്‍ സ്വയം കരുതി. ഏപ്രിൽ ആദ്യം മുതൽ, അവൾ കടുത്ത വിഷാദത്തിലായിരുന്നു, പലപ്പോഴും എന്നെ കെട്ടിപ്പിടിച്ച് കരയുമായിരുന്നു, “ജിജ്ജാ, എന്റെ ഫോളോവേഴ്‌സ് കുറഞ്ഞാൽ ഞാൻ എന്തുചെയ്യും? എന്റെ കരിയർ അവസാനിക്കും” എന്നൊക്കെ പറയുമായിരുന്നു’ മിഷയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഒരു പോസ്റ്റിൽ അവർ എഴുതി.

ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും മിഷയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തിന്റെ സ്‌ക്രീൻഷോട്ട് അവള്‍ ക്രിയേറ്റർ തന്റെ ഫോൺ വാൾപേപ്പറായി വച്ചിട്ടുണ്ടെന്ന് സഹോദരി മുക്ത അഗർവാൾ പങ്കുവെച്ചു. “അവളുടെ ഫോൺ വാൾപേപ്പർ എല്ലാം പറയുന്നുണ്ട്. അവളുടെ ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം. ഇൻസ്റ്റാഗ്രാം ഒരു യഥാർത്ഥ ലോകമല്ല, ഫോളോവേഴ്‌സിന് നിങ്ങളോട് യഥാര്‍ത്ഥ സ്നേഹവും ഇല്ല, ദയവായി ഇത് മനസ്സിലാക്കാൻ ശ്രമിക്കുക,” അവർ പോസ്റ്റില്‍ എഴുതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button