Uncategorized
വിചിത്ര നടപടി; നാട്ടുകാർക്ക് പ്രവേശനമില്ല, ഗ്രില്ലിട്ട് പൂട്ടി, ദേശീയപാതയിൽ കോഴിഫാമിന് മാത്രമായി ഒരു അടിപ്പാത

കണ്ണൂര്‍: കണ്ണൂർ മുണ്ടയാട് ആറുവരി ദേശീയപാതയിൽ സർക്കാരിന്‍റെ പൗൾട്രി ഫാമിന് മാത്രമായി അടിപ്പാത പണിത് ദേശീയപാത അതോറിറ്റി. നിർമ്മിച്ച അടിപ്പാതയാവട്ടെ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത നിലയിൽ ഗെയ്റ്റ് വെച്ച് പൂട്ടിയിട്ടിരിക്കുകയാണ്. പലയിടങ്ങളിലും അടിപ്പാത വേണമെന്ന ആവശ്യം ഉയരുമ്പോഴാണ് ഒരു സ്ഥാപനത്തിന് മാത്രമായി ഇങ്ങനെയൊരു സൗകര്യമൊരുക്കിയിരിക്കുന്നത്.




