Uncategorized

ആറാട്ടണ്ണനെതിരെ പരാതി നൽകിയ നടിമാര്‍ക്കെതിരെ ‘ചെകുത്താൻ’; എല്ലാവരും തീര്‍ന്നുപോകുമെന്ന് വെല്ലുവിളി, പരാതി

ആലപ്പുഴ: ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയ നടിമാർക്കെതിരെ പ്രകോപനപരമായ വീഡിയോയുമായി ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സ്. ചെകുത്താനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി. നടിമാർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതിനാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി കഴിഞ്ഞ ദിവസം കൊച്ചിയിൽ അറസ്റ്റിലായത്.

സന്തോഷ് വര്‍ക്കിക്കെതിരെ 20 ഓളം നടിമാരാണ് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർക്കും ഡിജിപിയ്ക്കും ഉൾപ്പെടെ പരാതി നൽകിയത്. തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾ ഇപ്പോൾ റിമാന്‍ഡിലാണ്. ഇതിനുപിന്നാലെയാണ് ആറാട്ടണ്ണനെതിരെ പരാതി നൽകിയ നടിമാർക്കെതിരെ ഭീഷണിയും വെല്ലുവിളിയുമായി ചെകുത്താന്‍റെ പോസ്റ്റ്‌. ആറാട്ടണ്ണനെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടിട്ടുണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയതെന്നും എല്ലാവരും തീര്‍ന്നുപോകുമെന്നാണ് ചെകുത്താൻ വീഡിയോയിലൂടെ വെല്ലുവിളിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button