Uncategorized
പൈൻ മരക്കാടുകളിൽ നിന്നും ഭീകരരെത്തി വെടിയുതിർക്കുന്നു, രക്ഷപ്പെടുന്നു; തീവ്രവാദ ആക്രമണം എൻഐഎ പുനരാവിഷ്കരിച്ചു

ദില്ലി: പഹൽഗാമിലെ തീവ്രവാദ ആക്രമണം എൻഐഎ പുനരാവിഷ്കരിച്ചു. പൈൻ മരക്കാടുകൾക്കുള്ളിൽ നിന്ന് ഭീകരർ എത്തിയതും വെടിയുതിർത്തതും രക്ഷപ്പെട്ടതുമാണ് പുനരാവിഷ്കരിച്ചത്. കേസ് ഏറ്റെടുത്ത പശ്ചാത്തലത്തിൽ ആയിരുന്നു എൻ ഐഎ നടപടി.
പഹൽഗാം ഭീകരാക്രമണ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന സിപ്പ് ലൈൻ ഓപ്പറേറ്റർ മുസമ്മിൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്. ഇന്നലെ രാത്രി ഭക്ഷണവുമായി വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും കാണാൻ അനുവദിച്ചില്ല. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം വിട്ടയക്കാമെന്നാണ് പൊലീസിന്റെ മറുപടി. പെഹൽഗാമിൽ നിന്നും നാൽപത് കിലോമീറ്റർ മാറി വനപ്രദേശത്ത് സൈന്യവും പൊലീസും ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. തീവ്രവാദികളെ ജീവനോടെ പിടികൂടാൻ ശ്രമിക്കണമെന്ന് സൈന്യത്തിനും പൊലീസിനും നിർദേശമുണ്ട്.




