Uncategorized

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലിമ അടക്കം പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി തസ്ലിമ, ഭർത്താവ് സുൽത്താൻ അക്ബർ അലി എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്. ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്സൈസ് പിടികൂടിയത്. കേസിൽ കണ്ണൂർ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുൽത്താന ഇവരുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്.

ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായി ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു തസ്ലിമ എക്സൈസിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ചെയ്തു. ലഹരി ഉപയോഗിക്കുമെന്ന് ഇരുവരും സമ്മതിച്ചെങ്കിലും തസ്ലിമയുമായി ലഹരി ഇടപാടുകളില്ലെന്നായിരുന്നു മൊഴി. കേസുമായി ബന്ധപ്പെട്ട് സംശയ നിഴലിലായിരുന്ന ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡലായ കെ.സൗമ്യ എന്നിവരെ പന്ത്രണ്ട് മണിക്കൂറോളമാണ് എക്സൈസ് ചോദ്യം ചെയ്തത്. പങ്കില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button