Uncategorized
ഇരിട്ടി-പേരാവൂർ റോഡിൽ ഗതാഗത തടസ്സം

ഇരിട്ടി പേരാവൂർ റോഡിൽ മയിലാടുംപാറയിൽ മരവും വൈദ്യുത തൂണും പൊട്ടിവീണ് ഗതാഗതം നിലച്ചു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. ഗതാഗതം
പുനഃസ്ഥാപിക്കാൻ ശ്രമമാരംഭിച്ചിട്ടുണ്ട്




