Uncategorized
ആറളത്ത് മിന്നലേറ്റ് തൊഴുത്തിൽ കെട്ടിയ പശു ചത്തു; വീടുകൾക്കും നാശനഷ്ട്ടം

ഇരിട്ടി: ആറളത്ത് മിന്നലേറ്റ് തൊഴുത്തിൽ കെട്ടിയ പശു ചത്തു. വീടുകൾക്കും നാശനഷ്ട്ടം സംഭവിച്ചു. ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിലാണ് ആറളം തൊട്ടുകടവിൽ കീഴ്പ്പട്ടില്ലത്ത് സുരേന്ദ്രൻ നമ്പൂതിരിയുടെ കറവപ്പശു ചത്തത്. കൂടാതെ കനത്ത മിന്നലിൽ വീടിന്റെ വയറിങ് കത്തി നശിക്കുകയും സൺഷേഡിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ആറളം പഞ്ചായത്തിലെ എടൂർ ഉരുപ്പും കുണ്ടിലെ വലിയ കണ്ടത്തിൽ സാജുവിന്റെ വീടിനും മിന്നലിൽ കേടുപാടുകൾ സംഭവിച്ചു. വീടിന്റെ വയറിംഗ് കത്തി നശിച്ചതിനൊപ്പം വീടിനോട് ചേർന്ന് കുഴിയും രൂപപ്പെട്ടു. ഇവിടെയും വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.



