Uncategorized

‘പാക്കിസ്ഥാനിൽ എനിക്കാരുമില്ല, വന്നിട്ട് 35 വര്‍ഷമെങ്കിലും ആയി’ തന്നെ തിരികെ അയക്കരുതെന്ന് അപേക്ഷിച്ച് സ്ത്രീ

ദില്ലി: ‘ഇന്ത്യയിൽ ജീവിക്കാൻ തുടങ്ങിയിട്ട് 35 വര്‍ഷമെങ്കിലും ആയി’. പാക്കിസ്ഥാൻ പൗരത്വമുള്ള ശാരദ ഭായിയോട് നാടുവിടാൻ ആവശ്യപ്പെടുകയാണ് ഒ‍ഡീഷ പൊലീസ്. നിര്‍ദിഷ്ട സമയത്തിനുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ബൊലാംഗീറിലെ ഒരു ഹിന്ദു കുടുംബത്തിലാണ് ശാരദ ഭായിയെ വിവാഹം കഴിച്ചത്. വർഷങ്ങൾക്ക് മുമ്പ് മഹേഷ് കുക്രേജ എന്നയാളെയാണ് ഇവര്‍ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ജനിച്ച മകനും മകളും ഇന്ത്യക്കാരാണ്. വോട്ടർ ഐഡി ഉൾപ്പെടെയുള്ള എല്ലാ പ്രധാന രേഖകളും ശാരദ ഭായിയുടെ കൈവശം ഉണ്ടായിരുന്നിട്ടും അവർക്ക് ഇന്ത്യൻ പൗരത്വം മാത്രം ലഭിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button