Uncategorized
കോഴിക്കോട് പാക് പൗരൻമാർക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് പൊലീസ് പിൻവലിക്കും

കോഴിക്കോട് പാകിസ്ഥാൻ പൗരത്വം ഉള്ളവർ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നൽകിയ നോട്ടീസ് പോലീസ് പിൻവലിക്കും. ഉന്നത നിർദേശത്തെ തുടർന്നാണ് തീരുമാനം. മൂന്നു പേർക്കാണ് കോഴിക്കോട് റൂറൽ പോലീസ് പരിധിയിൽ നോട്ടീസ് നൽകിയത്. പാക് പൗരന്മാർ ലോങ് ടേം വീസക്ക് അപേക്ഷിച്ചിട്ടുണ്ട്. ഈ അപേക്ഷിച്ച സാഹചര്യത്തിൽ അവർക്ക് നൽകിയ നോട്ടീസ് പിൻവലിക്കുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.




