Uncategorized

പേരാവൂർ; നീലകുറിഞ്ഞി ക്വിസ് പോഗ്രാം നടന്നു

പേരാവൂർ: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന “നീലകുറിഞ്ഞി ജൈവവൈവിദ്ധ്യ പഠനോത്സവം -2025” മുന്നോടിയായി മെഗാ ക്വിസ് സംഘടിപ്പിച്ചു. ഏഴ്, എട്ട്, ഒൻപത് ക്‌ളാസിൽ പഠിക്കുന്ന കുട്ടികൾക്കുള്ള പേരാവൂർ ബ്ലോക്ക്‌തല ക്വിസ് മത്സരം ആണ് നടന്നത്.

ബ്ലോക്ക് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ഷിജില മാലൂർ അധ്യക്ഷയാവുകയും
പേരാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കെ വിനോദ്കുമാർ, കെ രേഷ്മ, എൻ എസ് ദീപ്തി, നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു. മഞ്ഞളാംപുറം യു പി സ്കൂളിലെ ക്രിസ്റ്റോ ജിമ്മി ഒന്നാമതും, ചെട്ടിയാമ്പറമ്പ് ഗവ. യു പി സ്കൂളിലെ മുഹമ്മദ്‌ സിനാൻ,റയാൻ ബിനു,അദ്രിത് അവിൻ എന്നിവർ യഥാക്രമം രണ്ടു മുതൽ നാല് വരെ സ്ഥാനവും നേടി. വിജയികളായവർ ജില്ലാതല മത്സരത്തിൽ പങ്കെടുക്കും. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും വിജയികൾക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button