Uncategorized

പഹൽഗാമിൽ തെരച്ചിൽ തുടരുന്നു; ബാരാമുള്ളയിൽ 4 ഭീകരരെ വധിച്ച് സൈന്യം

ബാരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഉറിയിൽ നടന്ന സൈനിക നടപടിയിലാണ് ഭീകരരെ സൈന്യം തുരത്തിയത്. ഏതാനും മണിക്കൂറുകൾക്ക് മുൻപ് പഹല്‍ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 29 വിനോദ സഞ്ചാരികൾക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനുപിന്നാലെയാണ് സൈന്യം സുരക്ഷാ ശക്തമാക്കിയത്.

ചിനാർ കോർപ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, 3 ഭീകരർ ഉറിയിലെ സർജീവൻ വഴി ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ചു. സൈന്യവും ഭീകരവാദികളും തമ്മിൽ ശക്തമായ വെടിവയ്പ്പ് നടന്നു. തുടർന്ന് രണ്ട് ഭീകരരെ സൈന്യം വെടിവെച്ച് കൊല്ലുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് ധാരാളം ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധോപകരണങ്ങളും കണ്ടെടുത്തു. സൈനിക നടപടി ഇപ്പോഴും തുടരുകയാണെന്ന് ചിനാർ കോർപ്‌സ് അറിയിച്ചു.പാഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്ഐ പിന്തുണയുള്ള ലഷ്കർ-ഇ-തൊയ്ബയുടെ ഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്. പാഹൽഗാം ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ നിന്നുള്ള സന്ദർശനം വെട്ടിച്ചുരുക്കി അടിയന്തരമായി ഡൽഹിയിൽ തിരിച്ചെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button