Uncategorized

പഹൽഗാം ഭീകരാക്രമണം; എയർ ഇന്ത്യയും ഇൻഡിഗോയും ശ്രീനഗറിൽ നിന്ന് രണ്ട് അധിക വിമാന സർവീസുകൾ നടത്തും

ശ്രീനഗർ: ജമ്മു കശ്മീരിലെ ഫൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തെത്തുടർന്ന്, ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും ബുധനാഴ്ച എയർ ഇന്ത്യയും ഇൻഡിഗോയും രണ്ട് അധിക വിമാന സർവീസുകൾ നടത്തും. ഏപ്രിൽ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും വിമാന സർവീസ് നടത്തും.

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു ഫൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. അതിൽ 26 സഞ്ചാരികൾ കൊല്ലപ്പെട്ടു. തുടർന്ന് കാശ്മീരിൽ കുടുങ്ങി കിടക്കുന്ന വിനോദ സഞ്ചാരികളെ നാട്ടിൽ എത്തിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ജമ്മു-ശ്രീനഗർ ദേശിയ പാത റംബാൻ ജില്ലയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഉണ്ടായ കേടുപാടുകൾ കാരണം റോഡ് അടച്ചിട്ടിരിക്കുകയാണ്.

‘നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഏപ്രിൽ 23 ബുധനാഴ്ച ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും രണ്ട് അധിക വിമാനങ്ങൾ സർവീസ് നടത്തും’എന്ന് എയർ ഇന്ത്യ എക്‌സിൽ പോസ്റ്റ് ചെയ്തു.

ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് രാവിലെ 11.30 നും ശ്രീനഗറിൽ നിന്ന് മുംബൈയിലേക്ക് ഉച്ചയ്ക്ക് 12 നും വിമാനങ്ങൾ സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ശ്രീനഗറിലേക്കും തിരിച്ചുമുള്ള ബാക്കി എല്ലാ വിമാനങ്ങളും പഴയതുപോലെ സർവീസ് നടത്തും. ഏപ്രിൽ 30 വരെയുള്ള ബുക്കിംഗുകളുള്ള യാത്രക്കാർക്ക് സൗജന്യ റീഷെഡ്യൂളിംഗും ക്യാൻസൽ ചെയ്ത ടിക്കറ്റുകൾക്ക് പൂർണമായും റീഫണ്ട് ചെയ്യുമെന്ന് എയർലൈൻ പറഞ്ഞു.

അതുപോലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, റീഷെഡ്യൂളിംഗിനും റദ്ദാക്കലിനും ഇൻഡിഗോയും ഇളവുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 23 ന് ഞങ്ങളും രണ്ട് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്ന് ഇൻഡിഗോയും പറഞ്ഞു. വിമാനത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി ഇൻഡിഗോയുടെ വെബ്സൈറ്റിലോ (https://goindigo.in) +91 124 4973838 – +91 124 6173838 എന്നീ നമ്പറുകളിലേക്ക് ആളുകൾക്ക് വിളിച്ച് അന്വേഷിക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button