Uncategorized

പഹല്‍ഗാം ഭീകരാക്രമണം:കൊല്ലപ്പെട്ടവരില്‍ ഐബി ഉദ്യോഗസ്ഥനും

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഐബി ഉദ്യോഗസ്ഥനും. ഹൈദരാബാദിലെ ഐ ബി ഉദ്യോഗസ്ഥനായ മനീഷ് രഞ്ജന്‍ ആണ് കൊല്ലപ്പെട്ടത്. ബീഹാര്‍ സ്വദേശിയാണ്. ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ചാണ് ഭീകരര്‍ ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഒരു മലയാളി ഉള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ (65) കൊല്ലപ്പെട്ടുവെന്നാണ് വിവരം. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രന്‍. മകളുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രന്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇത്തരത്തിലൊരു വിവരം കിട്ടിയതായി കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ കൊച്ചിയിലെ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളും ഉള്‍പ്പെടുന്നുണ്ട്. ഹരിയാന സ്വദേശിയാണ്. 26 വയസായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button