Uncategorized
അയൽ വാസിയെ അടിച്ച് കൊന്നു, മുങ്ങിയത് കേരളത്തിലേക്ക്; കൂടെ അമ്മയും, പലയിടങ്ങളിലായി താമസം, ഒടുവിൽ പിടിയിൽ

കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കേരളത്തിൽ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. അയൽവാസിയെ കൊലപ്പെടുത്തിയ ഇയാൾ അമ്മയേയും കൊണ്ട് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. അമ്മയും കേസിൽ പ്രതിയാണ്. അയൽവാസിയെ അടിച്ച് കൊല്ലുകയായിരുന്നു.
ജെന്നി റഹ്മാനും അമ്മയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. അതിനിടയിലാണ് പിടിയിലായത്. ഒരു വർഷം മുമ്പാണ് കൊലപാതകം നടന്നത്. വടകര പൊലീസിന്റെ സഹായത്തോടെയാണ് പശ്ചിമ ബംഗാൾ പൊലീസ് പ്രതികളെ പിടികൂടിയത്. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് അയൽവാസിയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.




