ആമയൂർ കൂട്ടകൊലപാതക കേസ്; പ്രതിക്ക് മാനസാന്തരമെന്ന് ജയിൽ അധികൃതരുടെ റിപ്പോർട്ട്; റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി

ആമയൂർ കൂട്ടകൊലപാതക കേസിൽ പ്രതി റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി. ഹൈക്കോടതിയുടെ വിധി സുപ്രീം കോടതിയാണ് റദ്ദാക്കിയത്. പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയിൽ അധികൃതരുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്. ഭാര്യ ലിസിയെയും നാല് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയതാണ് കേസ്.2009ല്‍ പാലക്കാട് സെക്ഷന്‍സ് കോടതി വിധിച്ച വധശിക്ഷ 2014ൽ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയത്. 2023ല്‍ വധശിക്ഷക്കെതിരെ പ്രതി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. പിന്നീട് തുടര്‍വാദങ്ങള്‍ക്ക് ശേഷം ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് വധശിക്ഷ റദ്ദാക്കിയത്. പ്രതിയുടെ 16 വര്‍ഷമായുള്ള നല്ലനടപ്പ് പരിഗണിച്ചാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്. പ്രതിക്കെതിരെ ബലാത്സംഗം കൊലപാതകം എന്നീ കുറ്റങ്ങളില്‍ ചുമത്തിയിരുന്ന ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും.




