റെയിൽവേയിൽ തൊഴിലവസരം
ഇന്ത്യൻ റെയിൽവേയുടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജ്ഞാപനം ആയി. നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ആണ് വിജ്ഞാപനം പുറത്തിറക്കിയത്. മൊത്തം 9,970 ഒഴിവാണുള്ളത്. തിരുവനന്തപുരം ആർ ആർ ബിയിൽ അടക്കം ഒഴിവുകളുണ്ട്.
ഒഴിവുള്ള സോണുകൾ
സെൻട്രൽ റെയിൽവേ : 376, ഈസ്റ്റ് സെൻട്രൽ റെയിൽവേ : 700, ഈസ്റ്റ് കോസ്റ്റ് റെയിൽവേ : 1461, ഈസ്റ്റേൺ റെയിൽവേ : 868, നോർത്ത് സെൻട്രൽ റെയിൽവേ : 508, നോർത്ത് ഈസ്റ്റേൺ റെയിൽവേ : 100, നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ : 125, നോർത്തേൺ റെയിൽവേ : 521, നോർത്ത് വെസ്റ്റേൺ റെയിൽവേ : 679, സൗത്ത് സെൻട്രൽ റെയിൽവേ : 989, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ : 568, സൗത്ത് ഈസ്റ്റേൺ റെയിൽവേ : 921, സതേൺ റെയിൽവേ: 510, വെസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ : 125, നോർത്തേൺ റെയിൽവേ : 521, നോർത്ത് വെസ്റ്റേൺ റെയിൽവേ : 679, സൗത്ത് സെൻട്രൽ റെയിൽവേ : 989, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ : 568, സൗത്ത് ഈസ്റ്റേൺ റെയിൽവേ : 921, സതേൺ റെയിൽവേ: 510, വെസ്റ്റ് സെൻട്രൽ റെയിൽവേ : 759, വെസ്റ്റേൺ റെയിൽവേ: 885, മെട്രോ റെയിൽവേ കൊൽക്കത്ത : 225.യോഗ്യത: പത്താം ക്ലാസ് വിജയിക്കുകയും ഐ ടി ഐ യോഗ്യതയും വേണം.
എൻജിനീയറിങ് ഡിപ്ലോമയോ/ഡിഗ്രിയോ ഉള്ളവർക്കും അപേക്ഷിക്കാം. പ്രായം: 18- 30 വയസ്. സംവരണ വിഭാഗങ്ങൾക്ക് പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, കംപ്യൂട്ടർ അധിഷ്‌ഠിത അഭിരുചി പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 11. വിവരങ്ങൾക്ക് www.indianrailways.gov.in




