Uncategorized

ഇന്ത്യ സഖ്യത്തിൽ യെച്ചൂരി ലൈൻ തുടരാൻ സിപിഎം,ദേശീയ തലത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളോട് സഹകരിക്കും

ദില്ലി: ഇന്ത്യ സഖ്യത്തിൽ യെച്ചൂരി ലൈൻ തുടരാൻ സിപിഎം. ദേശീയ തലത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളോട് സഹകരിക്കും. പാർട്ടി നയം മല്ലികാർജ്ജുൻ ഖർഗെ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു. കേരളത്തിലും, ബംഗാളിലും വ്യത്യസ്ത സാഹചര്യമെന്നും ഖർഗയെ ധരിപ്പിച്ചു. മറ്റ് ഇന്ത്യ സഖ്യം നേതാക്കളെയും ബേബി കാണും.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി എം എ ബേബി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. മതേതര പാർട്ടികളെ ഒന്നിച്ചുനിർത്തുന്നത് തമിഴ്നാട് രാജ്യത്തിന് മാതൃകയാണെന്നും സ്റ്റാലിനെ അഭിനന്ദി ക്കുന്നുവെന്നും എം എ ബേബി പറഞ്ഞു. ഗവർണർക്ക് എതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ നടത്തിയ പോരാട്ടം മാതൃകാപരമാണ്. എഐഎഡിഎംകെ ബിജെപി മുന്നണി അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗം ആണെന്നും ബേബി വിമർശിച്ചു. കേരളത്തിൽ എൽഡിഎഫ് മൂന്നാം വട്ടവും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button