Uncategorized
കേട്ടതൊന്നുമല്ല സത്യം, എമ്പുരാൻ നേടിയ തുക കേട്ട് ഞെട്ടി മോളിവുഡ്, കണക്കുകള്‍ മോഹൻലാല്‍ പുറത്തുവിട്ടു

മലയാളത്തിന്റെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായിരിക്കുകയാണ് എമ്പുരാൻ. മോഹൻലാല്‍ നായകനായി പ്രദര്ശനത്തിനെത്തിയപ്പോള് 265 കോടിയില്‍ അധികം ഗ്രോസ് നേടിയിട്ടുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് ബിസിനസുമുള്‍പ്പടെ 325 കോടി എമ്പുരാൻ നേടിയെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്. ഇതിന്റെ പോസ്റ്റര്‍ മോഹൻലാല്‍ പങ്കുവെച്ചിട്ടുണ്ട്.
മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി മോഹൻലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിട്ടുണ്ട്. എമ്പുരാന് 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രവും ആയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. തെന്നിന്ത്യയില്‍ 100 കോടി ഷെയര്‍ നേട്ടത്തിലേക്ക് അവസാനമെത്തുന്നത് മോളിവുഡ് ആണ്.




