Uncategorized
വയറു വേദനയുമായി ആശുപത്രിയിലെത്തി 16കാരി, പ്രസവ വേദനയെന്ന് വിധിയെഴുതി ഡോക്ടർ; പ്രതിക്ക് ജീവപര്യന്തം

ദില്ലി: 16 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 45 വയസുള്ളയാൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ദില്ലിയിലെ തീസ് ഹസാരി കോടതി. കേസ് കേട്ട് 20 ദിവസത്തിനുള്ളിലാണ് കോടതി വിധി പ്രസ്താവിച്ചത്.2025 ഫെബ്രുവരിയിൽ നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിലാണ് കേസിന്റെ എഫ്‌ഐആർ ഫയൽ ചെയ്തത്. 2025 മാർച്ച് 28 ന് കേസിന്റെ വാദം കേൾക്കൽ ആരംഭിച്ചു. ഏപ്രിൽ 15 ന് വിധി പ്രഖ്യാപിച്ചു. അടുത്ത ദിവസം തന്നെ കോടതി കുറ്റവാളിക്ക് ശിക്ഷയും വിധിച്ചു.




