Uncategorized
‘വീട്ടിൽ ലഹരി വിൽപനയെന്ന് പൊലീസിനെ അറിയിച്ചു’; താമരശ്ശേരിയിൽ മൂന്നംഗസംഘം ലഹരിവിരുദ്ധ സമിതി പ്രവർത്തകന് മർദനം

കോഴിക്കോട്: കോഴിക്കോട് താമരശേരിക്ക് സമീപം കട്ടിപ്പാറയില്‍ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകന് നേരെ ലഹരി മാഫിയ സംഘത്തിന്‍റെ ആക്രമണം. പരിക്കേറ്റ വേണാടി സ്വദേശി മുഹമ്മദിനെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മുഹമ്മദിന് നേരെ ആക്രമണം ഉണ്ടായത്. ലഹരി മാഫിയ സംഘത്തില്‍പ്പെട്ട മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇരുപത്താറിന് പ്രതികളില്‍ ഒരാളായ പ്രമോദിന്‍റെ വീട്ടില്‍ ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്ന് ലഹരി വിരുദ്ധ സമിതി പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷിക്കുകയും ചെയ്തു.




