Uncategorized
പ്രതിഷേധത്തിന് പുല്ലുവില, നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്‍റെ പേര് തന്നെ നൽകും: പാലക്കാട് നഗരസഭ

പാലക്കാട്: എന്തൊക്കെ സംഘർഷം നടന്നാലും നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് തന്നെ നൽകുമെന്ന് പാലക്കാട് നഗരസഭ വ്യക്തമാക്കി,ഭിന്ന ശേഷിക്കാർക്ക് ഉപകാര പ്രദമാകുന്ന പദ്ധതി ഇല്ലാതാക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം. രാഹുൽ മാങ്കൂട്ടത്തിൽ MLA ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയെന്ന ആരോപണം ശരിയല്ലെന്നും നഗരസഭ വൈസ് ചെയർമാൻ അഡ്വ ഇ.കൃഷ്ണദാസ് പറഞ്ഞു.അതിനിടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ പാലക്കാട് എസ്പി സമവായ ചർച്ചയ്ക്ക് സർവകക്ഷി യോഗം വിളിക്കും.




