Uncategorized

അനർട്ട് ഉദ്യോഗസ്ഥരുടെ കൈപ്പട പരിശോധിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വിചിത്ര ഉത്തരവ്, കാരണം അഴിമതിയിലെ പരാതി

തിരുവനന്തപുരം: അനർട്ടിലെ ഉദ്യോഗസ്ഥരുടെ കൈപ്പട പരിശോധിക്കാൻ വിചിത്ര ഉത്തരവുമായി അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ. മറ്റാരോ നൽകിയ പരാതിയുടെ കൈപ്പട അനർട്ടിലെ ഉദ്യോഗസ്ഥരുടേതാണോയെന്ന് പരിശോധിക്കാനാണ് ഉത്തരവിട്ടത്. അനർട്ടിലെ അഴിമതി സംബന്ധിച്ച് പരാതി നൽകിയ രണ്ടു പേർ ഹിയറിങിന് എത്താത്തതാണ് ഉത്തരവിനു കാരണം. കഴിഞ്ഞ വർഷമാണ് അഡിഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. മറ്റുള്ളവരുടെ പേരിൽ പരാതി നൽകിയത് അനർട്ടിലെ ഉദ്യോഗസ്ഥരാണോയെന്ന് പരിശോധിക്കാനാണ് നടപടി. അനർട്ട് സി ഇ ഒ നരേന്ദ്രനാഥ വേലൂരിയ്ക്കും അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിനും എതിരെ നേരത്തെ അഴിമതി ആരോപണം ഉയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button